വൈവാഹിക പോര്‍ട്ടല്‍ വഴി പരിചയപ്പെട്ട യുവതിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; 38കാരന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2022 08:44 AM  |  

Last Updated: 15th May 2022 08:44 AM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കൊച്ചി:  വൈവാഹിക പോര്‍ട്ടല്‍ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. ബംഗളൂരുവില്‍ താമസിക്കുന്ന പാലക്കാട് മലമ്പുഴ സ്വദേശി ദിലീപിനെയാണ് (38) നോര്‍ത്ത് പൊലീസ് ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 

കാനഡയില്‍ താമസിക്കുന്ന യുവതിയുടെ പിതാവ് ആലപ്പുഴ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 2021 ജനുവരിയിലാണു കേസിനാസ്പദമായ സംഭവം. വൈവാഹിക പോര്‍ട്ടല്‍ വഴി പരിചയപ്പെട്ട ഇരുവരും അടുത്തു. യുവതി വിവാഹ മോചനത്തിനുള്ള നടപടികളിലായിരുന്നു. തന്റെ പിറന്നാള്‍ ആഘോഷത്തിനായി ദിലീപ് യുവതിയെ കൊച്ചിയിലെ ഹോട്ടലിലെത്തിച്ചു പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തതായി പൊലീസ് പറയുന്നു.

കുറച്ചു കാലത്തിനു ശേഷം യുവതി തന്നോട് അകലം പാലിക്കുന്നതായി ഇയാള്‍ക്കു സംശയം തോന്നി. തുടര്‍ന്നു വൈരാഗ്യത്തില്‍ ഇയാള്‍ പീഡന ദൃശ്യങ്ങള്‍ യുവതിയുടെ അച്ഛനും ആദ്യ ഭര്‍ത്താവിനും അയച്ചു കൊടുക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ബംഗളൂരു കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ എറണാകുളത്തെത്തിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സംസ്ഥാനത്ത് തീവ്ര മഴ തുടരുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മുന്നറിയിപ്പ്  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ