മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആദിവാസി യുവാവിനെ കാണാതായി; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2022 08:06 PM  |  

Last Updated: 15th May 2022 08:06 PM  |   A+A-   |  

kozhikode_medical_college

കോഴിക്കോട് മെഡിക്കല്‍ കോളജ്/ഫയല്‍

 

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. വയനാട് കണിയാമ്പറ്റ പള്ളിക്കുന്ന് കോളനി അമ്പലമൂട് മകേഷി(22)നെയാണ് ശനിയാഴ്ച മുതല്‍ കാണാതായത്.

ആശുപത്രിയില്‍ നാലാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കാണാതാവുമ്പോള്‍ കാവി മുണ്ടും വെള്ള കള്ളി ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. കണ്ടുകിട്ടുന്നവര്‍ 0495 2357691, 9497987180, 9605066909 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം ആഴിമലയില്‍ യുവാവ് കടലില്‍ വീണു മരിച്ചു 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ