'ആരുടെയെങ്കിലും കയ്യില്‍ കുന്നംകുളം മാപ്പ് ഉണ്ടെങ്കില്‍ തരണേ, ഒരാള്‍ക്കു കൊടുക്കാനാണ്'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th May 2022 11:39 AM  |  

Last Updated: 16th May 2022 11:39 AM  |   A+A-   |  

sabu_m_jacob_sreenijan

സാബു എം ജേക്കബ്, ശ്രീനിജൻ എംഎൽഎ

 

കൊച്ചി: ട്വന്റി-20യുടെ വോട്ടു ചോദിക്കും മുമ്പ് ട്വന്റി 20ക്കെതിരെ നടത്തിയ അക്രമങ്ങളില്‍ മാപ്പു പറയാന്‍ പിവി ശ്രീനിജന്‍ അടക്കമുള്ളവര്‍ തയ്യാറാവണമെന്ന സാബു ജേക്കബിന്റെ പരാമര്‍ശത്തോട് പരിഹാസത്തോടെ പ്രതികരിച്ച് ശ്രീനിജന്‍ എംഎല്‍എ. ആരുടെയെങ്കിലും കയ്യില്‍ കുന്നംകുളം മാപ്പ് ഉണ്ടെങ്കില്‍ തരണമേയെന്ന് ശ്രീനിജന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഒരാള്‍ക്കു കൊടുക്കാനാണെന്നും ശ്രീനിജന്‍ പോസ്റ്റില്‍ പറയുന്നു.

ട്വന്റി ട്വന്റിയുടെ വോട്ട് ചോദിക്കും മുന്‍പ് ട്വന്റി ട്വന്റിക്കെതിരെ നടത്തിയ അക്രമങ്ങളില്‍ മാപ്പുപറയാന്‍ ശ്രീനിജന്‍ അടക്കമുള്ളവര്‍ തയ്യാറാകണമെന്ന് സാബു ജേക്കബ് ആവശ്യപ്പെട്ടിരുന്നു. ശ്രീനിജന്‍ അടക്കമുള്ളവരെ നിലയ്ക്കു നിര്‍ത്താന്‍ പാര്‍ട്ടി തയ്യാറാകണമെന്നും സാബു പറഞ്ഞിരുന്നു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി വോട്ട് ആര്‍ക്കെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും സാബു ജേക്കബ് അറിയിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പെന്ന് സാബു പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ജനക്ഷേമ മുന്നണി', ആം ആദ്മി-ട്വന്റി ട്വന്റി സഖ്യം പ്രഖ്യാപിച്ചു; ഇനി കേരളമെന്ന് കെജരിവാള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ