'എന്റെ ആത്മഹത്യ ലൈവ്’, ഫെയ്സ്ബുക്കിൽ വിഡിയോ; യുവാവിനെ പൊലീസെത്തി രക്ഷിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th May 2022 08:04 AM  |  

Last Updated: 16th May 2022 08:04 AM  |   A+A-   |  

police custody

പ്രതീകാത്മക ചിത്രം

 

കോട്ടയം: ആത്മഹത്യാശ്രമം ഫെയ്സ്ബുക്കിൽ ലൈവായി പ്രചരിപ്പിച്ച യുവാവിനെ പൊലീസെത്തി രക്ഷിച്ചു. 'എന്റെ ആത്മഹത്യ ലൈവ്’ എന്ന പേരിലാണ് ദൃശ്യങ്ങൾ വന്നത്. വിവരമറിഞ്‍ പൊലീസ് എത്തി യുവാവിനെ ആശുപത്രിയിലാക്കി. 

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണു യുവാവ് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപെട്ട ഒരാളാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തിയപ്പോൽ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. യുവാവിനെ അനുനയിപ്പിച്ച് വീടിന്റെ വാതിൽ തുറപ്പിച്ചാണ് അകത്ത് കയറിയത്. പിന്നീട് ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി. യുവാവിന്റെ നില ​ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം കല്ലംകുഴി ഇരട്ടക്കൊല: 25 പ്രതികളും കുറ്റക്കാര്‍; ശിക്ഷാവിധി ഇന്ന്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ