അനര്‍ഹരുടെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ റദ്ദാക്കും; നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കത്ത്

ഭൂമിയുടെ പരിധി ബാധകമല്ലാത്ത പട്ടികവര്‍ഗക്കാരെ പുതിയ തീരുമാനം ബാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: അനര്‍ഹരായവരുടെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ റദ്ദാക്കും. റബര്‍ സബ്‌സിഡി ലഭിക്കുന്ന രണ്ട് ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവരുടെ സാമൂഹിക സുരക്ഷാ പെന്‍ഷനുകളാണ് റദ്ദാക്കുന്നത്. 

അര്‍ഹതയില്ലാത്തവര്‍ക്ക് ഒരു മാസത്തെ നോട്ടീസ് നല്‍കിയശേഷം പെന്‍ഷന്‍ റദ്ദുചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗകാര്യവകുപ്പ് റിജിയണല്‍ ജോയിന്റ് ഡയറക്ടര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കത്തു നല്‍കി. 

തിരുവനന്തപുരം, നെടുമങ്ങാട്, അടൂര്‍, ആറ്റിങ്ങല്‍, ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍, കായംകുളം, കൊല്ലം, പുനലൂര്‍, പരവൂര്‍, കൊട്ടാരക്കര, പാലാ, പന്തളം, പത്തനംതിട്ട, തിരുവല്ല, വൈക്കം നഗരസഭകളിലായി സബ്‌സിഡി ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 9622 പേര്‍ രണ്ട് ഏക്കറിലധികം ഭൂമിയുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

അനര്‍ഹരെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് കൊല്ലം മേഖലാ ഓഫീസില്‍ നിന്നുള്ള കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടേക്കറില്‍ കുറവ് ഭൂമിയുള്ളവര്‍ക്ക് തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കും. ഭൂമിയുടെ പരിധി ബാധകമല്ലാത്ത പട്ടികവര്‍ഗക്കാരെ പുതിയ തീരുമാനം ബാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com