മദ്യവും മുറുക്കാനും വെച്ച് പൂജ നടത്തി കവര്‍ച്ച; സ്വകാര്യ ബാങ്കില്‍ നിന്ന് മോഷ്ടിച്ചത് 30 ലക്ഷത്തിന്റെ സ്വര്‍ണവും 4 ലക്ഷം രൂപയും

ലോക്കർ കുത്തിത്തുറന്ന് 30 ലക്ഷം രൂപയുടെ സ്വർണവും 4 ലക്ഷം രൂപയും മോഷ്ട്ടിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


പത്തനാപുരം: സ്വകാര്യ ബാങ്കിൽ  മദ്യവും മുറുക്കാനും വച്ചു പൂജ നടത്തി വൻ കവർച്ച. പത്തനാപുരത്താണ് സംഭവം. ലോക്കർ കുത്തിത്തുറന്ന് 30 ലക്ഷം രൂപയുടെ സ്വർണവും 4 ലക്ഷം രൂപയും മോഷ്ട്ടിച്ചു. പത്തനാപുരം ബാങ്കേഴ്സ് എന്ന സ്ഥാപനത്തിലാണു മോഷണം. 

സ്വർണം സൂക്ഷിച്ചിരുന്ന രണ്ട് ലോക്കറുകളാണ് കുത്തിത്തുറന്നത്. ഇതിൽ സൂക്ഷിച്ചിരുന്ന 100 പവനോളം സ്വർണവും 4 ലക്ഷം രൂപയുമാണു മോഷണം പോയതെന്നു ബാങ്ക് ഉടമ രാമചന്ദ്രൻ നായരുടെ  പരാതിയിൽ പറയുന്നു. തിങ്കളാഴ്ച രാവിലെ 9 മണിയോടെ സ്ഥാപനത്തിലെത്തിയ ഉടമയും ജീവനക്കാരുമാണു മോഷണവിവരം അറിയുന്നത്. 

മൂന്നാം നിലയിലൂടെ രണ്ടാം നിലയിലേക്ക് എത്തിയ മോഷ്ടാക്കൾ ബാങ്കിന്റെ മുൻവശത്തെ ഇരുമ്പ് ഗ്രിൽ പൊളിക്കുകയും കതക് കുത്തിത്തുറന്ന് അകത്തു കയറിയുകയുമായിരുന്നു എന്നാണ് പൊലീസ് നി​ഗമനം. കട്ടർ ഉപയോഗിച്ചു ലോക്കറിന്റെ പൂട്ട് മുറിച്ചുനീക്കി. ഉള്ളിലൂടെ കയ്യിട്ട് ലോക്ക് തുറന്നു സ്വർണം മോഷ്ടിച്ചു. പൊലീസും ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചു. 

മൂന്ന് ഇലകളിലായി തമിഴ് ദൈവത്തിന്റെ പടം

മോഷ്ടാക്കൾ ബാങ്കിന്റെ ഓഫിസ് മുറിയുടെ ഭാഗത്ത് മൂന്ന് ഇലകളിലായി തമിഴ് ദൈവത്തിന്റെ പടം വെച്ചിരുന്നു. നാരങ്ങയിൽ കുത്തിയ ശൂലത്തിൽ മഞ്ഞച്ചരട്,  മദ്യവും മുറുക്കാനും വച്ച് കാണിക്ക എന്നിവയും കാണപ്പെട്ടു. പൂജ ചെയ്തതിന്റെ ലക്ഷണങ്ങളാണ് ഇതെന്ന് പൊലീസ് പറയുന്നു. മുറി നിറയെ തലമുടി വിതറിയിട്ടിരിക്കുന്നു. 

ഡോഗ് സ്ക്വാഡ് മണം പിടിക്കുന്നത് ഒഴിവാക്കുകയാണു മുടി വിതറിയതിലൂടെ ലക്ഷ്യമിട്ടതെന്നു പൊലീസ് അനുമാനിക്കുന്നു. ‘ഞാൻ അപകടകാരി, പിന്തുടരരുത്’ എന്ന് ഇം​ഗ്ലീഷിൽ എഴുതിയ പോസ്റ്ററും മോഷണം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തി.  പൊലീസിന് മുന്നറിയിപ്പ്

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com