മംഗള എക്‌സ്പ്രസിന്റെ എന്‍ജിന്‍ വേര്‍പെട്ടു, തൃശൂര്‍ വിട്ടയുടന്‍ ഏതാനും മീറ്ററുകള്‍ ഓടി; ഒഴിവായത് വന്‍അപകടം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th May 2022 04:42 PM  |  

Last Updated: 18th May 2022 04:42 PM  |   A+A-   |  

mangala_express

എന്‍ജിന്‍ വേര്‍പെട്ടതിനെ തുടര്‍ന്ന് മംഗള എക്‌സ്പ്രസ് നിര്‍ത്തിയിട്ടിരിക്കുന്ന ദൃശ്യം

 

തൃശൂര്‍: ഓടിക്കൊണ്ടിരിക്കേ, എറണാകുളം- നിസാമുദ്ദീന്‍ മംഗള എക്സ്പ്രസിന്റെ എന്‍ജിന്‍ ബോഗിയില്‍ നിന്ന് വേര്‍പെട്ടു. വേര്‍പെട്ട എന്‍ജിന്‍ ഏതാനും മീറ്ററുകള്‍ ഓടി. എന്‍ജിന്‍ വേര്‍പ്പെട്ട കാര്യം ഉടന്‍ ശ്രദ്ധിച്ച ലോകോ പൈലറ്റ് എന്‍ജിന്‍ നിര്‍ത്തുകയായിരുന്നു.

ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നേ മുക്കാലോടെ തൃശൂര്‍ സ്റ്റേഷന്‍ വിട്ടയുടനെയാണ് സംഭവം. തൃശൂര്‍ സ്റ്റേഷന്‍ വിട്ട് പൂങ്കുന്നം സ്റ്റേഷന്‍ എത്തുന്നതിന് മുമ്പായാണ് സംഭവമുണ്ടായത്. സ്റ്റേഷനില്‍ നിര്‍ത്തി പുറപ്പെട്ടതിനാല്‍ ട്രെയിനിന് അധികം വേഗതയില്ലായിരുന്നു. ഇത് വന്‍ അപകടം ഒഴിവാക്കി. 

എറണാകുളത്ത് നിന്ന് പുറപ്പെട്ട ട്രെയിന്റെ കപ്ലിംഗ് ആണ് വേര്‍പെട്ടത്. റെയില്‍വേ ഉദ്യോഗസ്ഥരെത്തി 15 മിനുട്ടിന് ശേഷം അറ്റകുറ്റപ്പണികള്‍ നിര്‍വഹിച്ചതിനെ തുടര്‍ന്നാണ് യാത്ര പുനരാരംഭിച്ചത്. അതിനിടെ പരിഭ്രാന്തരായ യാത്രക്കാര്‍ പുറത്തിറങ്ങി. റെയില്‍വേ ഇക്കാര്യത്തില്‍ വിശദ അന്വേഷണം നടത്തും. ട്രെയിന്‍ വേഗത്തിലായിരുന്നെങ്കില്‍ വേര്‍പെട്ട ബോഗി എന്‍ജിനിലേക്ക് ഇടിച്ചുകയറി വലിയ അപകടമുണ്ടാകുമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

നിരീശ്വരവാദികള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യം വയ്ക്കുന്നു: മാര്‍ ആന്‍ഡ്യൂസ് താഴത്ത്   

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ