മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം; കെ സുധാകരന് എതിരെ പൊലീസ് കേസെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th May 2022 07:39 AM  |  

Last Updated: 19th May 2022 07:39 AM  |   A+A-   |  

sudhakaran

കെ സുധാകരന്‍

 

മുംബൈ: മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എതിരെ കേസെടുത്തു. ഐപിസി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസെടുത്തത്. 

പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പരാതി നല്‍കിയ ഡിവൈഎഫ്‌ഐ നേതാവിനെ പൊലീസ് വിളിച്ച് വരുത്തി വിശദമായ മൊഴി എടുത്തു. അതിന് ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 

ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കെ സുധാകരന്റെ വിവാദ പരാമര്‍ശം. ഇത് തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടത് പക്ഷം ഉപയോഗിക്കുകയും ചെയ്യുന്നതിന് ഇടയിലാണ് പൊലീസ് സുധാകരന് എതിരെ കേസും എടുത്തിരിക്കുന്നത്. സുധാകരന് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും നേരത്തെ പറഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

വില്‍പ്പന വിദ്യാര്‍ഥികള്‍ക്കും; കൊച്ചിയില്‍ എംഡിഎംഎയുമായി അധ്യാപകര്‍ പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ