ഗൂഗിള്‍ മാപ്പ് നോക്കി പോയത് 'തോട്ടിലേക്ക്', നാട്ടുകാരുടെ ഇടപെടല്‍ തുണയായി; ലോറിയില്‍ കെട്ടിവലിച്ച് കരയ്‌ക്കെത്തിച്ചു

കർണാടക സ്വദേശികളായ കുടുംബമാണ് കാറിലുണ്ടായിരുന്നത്. മൂന്നാറിൽനിന്നു ആലപ്പുഴയിലേക്ക് പോവുകയായിരുന്നു
കടുത്തുരുത്തിയില്‍ കാര്‍ തോട്ടിലേക്ക് വീണു
കടുത്തുരുത്തിയില്‍ കാര്‍ തോട്ടിലേക്ക് വീണു


കടുത്തുരുത്തി: ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ച് എത്തിയ സംഘം വീണത് തോട്ടിലേക്ക്. നാട്ടുകാർ ഇടപെട്ടതിനെ തുടർന്നാണ് വലിയ അപകടം ഒഴിവായത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുറുപ്പന്തറ കടവിലാണ് സംഭവം.

കർണാടക സ്വദേശികളായ കുടുംബമാണ് കാറിലുണ്ടായിരുന്നത്. മൂന്നാറിൽനിന്നു ആലപ്പുഴയിലേക്ക് പോവുകയായിരുന്നു. ഗൂഗിൾ മാപ്പ് നോക്കിയാണ് ഇവർ യാത്ര ആരംഭിച്ചത്. കടവ് ഭാഗത്തെത്തിയപ്പോൾ നേരേ മുന്നോട്ട് പോകാനായിരുന്നു ഫോണിലൂടെ ലഭിച്ച നിർദേശം. ഇതോടെ കൊടുംവളവ് ശ്രദ്ധിക്കാതെ ഡ്രൈവർ കാർ മുന്നോട്ട് തന്നെ എടുത്തു. നാട്ടുകാർ വിളിച്ചുകൂവിയപ്പോഴേക്കും കാർ സമീപത്തെ തോട്ടിലേക്ക് വീണിരുന്നു. 

നാട്ടുകാർ കാറിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി. തുടർന്ന് കാർ തള്ളി കരയ്ക്കു കയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ലോറി ഉപയോഗിച്ചു കെട്ടിവലിച്ചാണ് കാർ തോട്ടിൽനിന്നു കരയ്‌ക്കെത്തിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com