സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങി; കോഴിക്കോട് വിദ്യാർത്ഥി കുളത്തിൽ വീണ് മുങ്ങി മരിച്ചു

കുളത്തിൽ മുങ്ങിത്താഴുന്നതു കണ്ട് നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ വീണു മുങ്ങി മരിച്ചു. കോഴിക്കോട് കൊളത്തറ റഹ്മാൻ ബസാർ അരീക്കുളത്തിൽ വീണാണ് അപകടം. കൊളത്തറ പൂവങ്ങൽ സ്വദേശി സംഗീത് (15) ആണ് മരിച്ചത്. ചെറുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. കുളത്തിൽ മുങ്ങിത്താഴുന്നതു കണ്ട് നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com