റെയില്‍വെ ട്രാക്കിനു സമീപത്തെ തോട്ടിൽ മനുഷ്യ അസ്ഥികൂടം, കണ്ടത് കളിക്കാനെത്തിയ കുട്ടികൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th May 2022 07:56 AM |
Last Updated: 20th May 2022 08:01 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി; എറണാകുളത്ത് റെയില്‍വെ ട്രാക്കിനു സമീപത്തെ തോട്ടിൽ നിന്ന് മനുഷ്യ അസ്ഥികൂടം കണ്ടെത്തി. കളിക്കാനെത്തിയ കുട്ടികളാണ് വടുതല ഡോൺബോസ്ക്കോക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിനോട് ചേർന്നുള്ള തോട്ടിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. മനുഷ്യന്‍റെ തലയോട്ടിയും അസ്ഥികളുമാണ് ഉണ്ടായിരുന്നത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അസ്ഥികൂടം പുറത്തെടുത്തു. പിന്നാലെ ഫോറൻസിക് സംഘവും സ്ഥലത്തെത്തി അസ്ഥികൂടം പരിശോധിച്ചു. അസ്ഥികൂടത്തിന് രണ്ട് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസിലായിട്ടുള്ളത്.
വിശദമായ ഫൊറെൻസിക് പരിശേധനയും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മാത്രമേ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. അസ്ഥികൂടം തത്ക്കാലത്തേക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കോടതി നിര്‍ദ്ദേശമനുസരിച്ചായിരിക്കും കേസില്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.
ഈ വാര്‍ത്ത കൂടി വായിക്കാം
ചെമ്മീൻ കറി കഴിച്ച് വീട്ടമ്മ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ