ചെമ്മീൻ കറി കഴിച്ച് വീട്ടമ്മ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th May 2022 07:01 AM |
Last Updated: 20th May 2022 07:46 AM | A+A A- |

കോഴിക്കോട്; കോഴിക്കോട് വീട്ടമ്മ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. കോഴിക്കോട് നാദാപുരെ ചിയ്യൂർ കരിമ്പലം സ്വദേശി സുലൈഹയാണ് (44) മരിച്ചത്. വീട്ടിലുണ്ടാക്കിയ ചെമ്മീൻ കറിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്നാണ് സംശയം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. പോസ്റ്റുമോർട്ടം റിപ്പോട്ട് കിട്ടിയതിനു ശേഷമാകും ഭക്ഷ്യബാധയാണോ എന്ന് സ്ഥിരീകരിക്കുക.
ഈ വാര്‍ത്ത കൂടി വായിക്കാം
പൊലീസ് ഉദ്യോഗസ്ഥൻ ക്വാർട്ടേഴ്സിലെ പാർക്കിങ് ഏരിയയിൽ മരിച്ച നിലയിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ