ബോംബെറിഞ്ഞത് ഡ്രൈവറെ കൊല്ലാന്‍; മെഴ്‌സിക്കുട്ടിയമ്മയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു: ഷിജു വര്‍ഗീസിന് എതിരെ കുറ്റപത്രം

മെഴ്‌സിക്കുട്ടിയമ്മയുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു
ഷിജു വര്‍ഗീസ് /ഫയല്‍ ചിത്രം
ഷിജു വര്‍ഗീസ് /ഫയല്‍ ചിത്രം


കൊല്ലം: കുണ്ടറ ഇഎംസിസി ബോംബേറ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഇഎംസിസി ഉടമ ഷിജു എം വര്‍ഗീസ് ഉള്‍പ്പെടെ നാല് പേരാണ് കേസിലെ പ്രതികള്‍. ഷിജു എം വര്‍ഗീസ് തന്നെയാണ് ബോംബേറ് നാടകത്തിനു പിന്നിലെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഡ്രൈവറെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബോബെറിഞ്ഞതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 

ലഹളയുണ്ടാക്കാനായിരുന്നു ഉദ്ദേശം. മെഴ്‌സിക്കുട്ടിയമ്മയുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

നിയമസഭ തെരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു ഷിജു വര്‍ഗീസിന്‍ഖെ കാറ് കത്തിച്ചത്. വിവാദമായ ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ട അമേരിക്കന്‍ കമ്പനി ഇഎംസിസി ഗ്ലോബല്‍ കണ്‍സോര്‍ഷ്യത്തിന്റെ പ്രസിഡന്റാണ് ചെറായി സ്വദേശിയായ ഷിജു എം വര്‍ഗീസ്. തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ നിന്ന് ഷിജു വര്‍ഗീസ് മത്സരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com