പ്രതിഷേധം ഫലം കണ്ടു; പരശുറാം എക്‌സ്പ്രസ് നാളെ മുതല്‍ ഷൊര്‍ണൂര്‍ വരെ ഓടും

ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയത് മലബാര്‍ മേഖലയില്‍ യാത്രാദുരിതം വര്‍ധിപ്പിക്കുമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്:  മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് നാളെ മുതല്‍ ഷൊര്‍ണൂര്‍ വരെ ഓടും. യാത്രക്കാരുടെ പരാതിയെത്തുടര്‍ന്നാണ് റെയില്‍വേയുടെ തീരുമാനം. കോട്ടയം പാത ഇരട്ടിപ്പിക്കലിനെ തുടര്‍ന്ന് പരശുറാം എക്‌സ്പ്രസ് ഇന്നലെ മുതല്‍ ഈ മാസം 28 വരെ റദ്ദാക്കിയിരുന്നു. 

എന്നാല്‍ ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയത് മലബാര്‍ മേഖലയില്‍ യാത്രാദുരിതം വര്‍ധിപ്പിക്കുമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇന്നു മുതല്‍ ഈ മാസം 29 വരെ കോട്ടയം വഴിയുള്ള 21 ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com