ആമാശയത്തിൽ ദുർഗന്ധമുള്ള അവശിഷ്ടം, ഒൻപതുവയസ്സുകാരി മരിച്ചത് ഭക്ഷ്യവിഷബാധ കാരണമെന്ന് സ്ഥിരീകരണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd May 2022 12:11 PM  |  

Last Updated: 22nd May 2022 12:11 PM  |   A+A-   |  

Frozen to Death

പ്രതീകാത്മക ചിത്രം

 

തൃശ്ശൂർ: കുടുംബസംഗമത്തിനിടെ വിളമ്പിയ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഒൻപതുവയസ്സുകാരി മരിച്ചത് ഭക്ഷ്യവിഷബാധ കാരണമാണെന്ന് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. കാഞ്ഞാണി കണ്ടശ്ശാംകടവ് സ്വദേശി ആൻസിയ(9) ആണ് മരിച്ചത്.

മൃതദേഹപരിശോധനയിൽ ആമാശയത്തിൽനിന്ന് ദുർഗന്ധമുള്ള അവശിഷ്ടം ലഭിച്ചിരുന്നു. ഈ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് ഫൊറൻസിക് വിഭാഗം സാൽമൊണല്ല ടൈഫിമൂറിയം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ശരിയായി വേവിക്കാത്തതോ പഴകിയതോ ആയ മാംസാഹാരത്തിൽനിന്നാണ് അണുബാധയുണ്ടായതെന്നാണ് നിഗമനം. 

കണ്ടശ്ശാംകടവ് വടക്കേത്തല തോട്ടുങ്ങൽ ജോളി ജോർജിന്റെ മകളാണ് ആൻസിയ. ഏപ്രിൽ 25നാണ് ആൻസിയ മരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

'എനിക്ക് സഹിക്കാൻ കഴിയുന്നില്ല, ഞാന്‍ എന്തെങ്കിലും ചെയ്യും'- വിസ്മയ നേരിട്ടത് കൊടും ക്രൂരത; ശബ്ദ സന്ദേശം പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ