'എന്തും പറയാവുന്ന നാടല്ല കേരളം; വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല': വിദ്വേഷ പ്രചാരണങ്ങള്‍ക്ക് എതിരെ മുഖ്യമന്ത്രി

തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌


കൊച്ചി: മത വിദ്വേഷ പ്രസംഗത്തില്‍ കസ്റ്റഡിയിലായ പി സി ജോര്‍ജിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് ജാഥയ്ക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. എല്ലാ വര്‍ഗീയ ശക്തികളും സമമമാണ്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതും നാടിന് ആപത്താണ്. വര്‍ഗീയ ശക്തികളോട് ഒരു വിട്ടുവീഴ്ചയുമില്ല. ഇടതുപക്ഷം മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കും. എന്തും പറായാനുള്ള നാടല്ല കേരളം. ഇവിടെ എന്തും വിളിച്ചു പറയാന്‍ പറ്റില്ല. മതനിരപേക്ഷതയ്ക്ക് ഹാനിയുണ്ടാക്കുന്ന ഒന്നും അനുവദിക്കില്ല. ആലപ്പുഴയില്‍ നടന്നത് കനത്ത മതവിദ്വേഷം ഉയര്‍ത്തുന്ന മുദ്രാവാക്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഏറ്റവുംകൂടുതല്‍ ആളുകളെ ബിജെപിയിലേക്ക് സംഭാവന ചെയ്ത പാര്‍ട്ടി കോണ്‍ഗ്രസാണ്. ബിജെപിയെ സഹായിക്കുന്നത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com