കാറിനായി 'അതിമോഹം', ഇനി കാരാഗൃഹത്തില്‍; കിരണ്‍കുമാര്‍ പൂജപ്പുര ജയിലില്‍

പത്തുവര്‍ഷം കഠിനതടവും 12.55 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്
കിരണ്‍ കുമാര്‍, വിസ്മയ / ഫയല്‍ ചിത്രം
കിരണ്‍ കുമാര്‍, വിസ്മയ / ഫയല്‍ ചിത്രം

തിരുവനന്തപുരം: വിസ്മയ കേസില്‍ കോടതി ശിക്ഷിച്ച പ്രതി കിരണ്‍കുമാറിനെ ജയിലിലടച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് കിരണ്‍കുമാറിനെ അടച്ചത്. രാവിലെ 11 മണിയോടെയാണ് കിരണ്‍കുമാറിനെ കൊല്ലത്തു നിന്നും പൂജപ്പുര ജയിലിലെത്തിച്ചത്. 

ജയിലിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ സെല്ലില്‍ അടയ്ക്കും. ജയിലിലേക്ക് കൊണ്ടുവരുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും കിരണ്‍ കുമാര്‍ ഒന്നും പ്രതികരിച്ചില്ല. 

സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനത്തെത്തുടര്‍ന്ന് വിസമയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ കഴിഞ്ഞദിവസമാണ് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. പത്തുവര്‍ഷം കഠിനതടവും 12.55 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. 

അഞ്ചുവകുപ്പുകളിലായി 25 വര്‍ഷത്തെ കഠിനതടവാണ് വിധിച്ചത്. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി. അതിനാല്‍, 10 വര്‍ഷം ജയിലില്‍ കിടന്നാല്‍ മതിയാകും. പിഴ അടച്ചില്ലെങ്കില്‍ 27 മാസവും 15 ദിവസവും അധികം തടവില്‍ കഴിയണം.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com