സോഷ്യല്‍ മീഡിയ വഴി പരിചയം; പ്ലസ്ടു വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കി; 20കാരന്‍ അറസ്റ്റില്‍

പ്ലസ്ടു പഠനം പൂര്‍ത്തിയായി നില്‍ക്കുന്നതിനിടയിലാണ് പെണ്‍കുട്ടി സോഷ്യല്‍ മീഡിയ വഴി യുവാവിനെ പരിചയപ്പെട്ടത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കേസില്‍ 20കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ കൂളിമുട്ടം നെടുംപറമ്പ് താണിപറമ്പില്‍ വീട്ടില്‍ അബ്ദുള്ള മകന്‍ യുണിന്‍ (20) നെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് പോക്‌സോ ചുമത്തി അറസ്റ്റ്  ചെയ്തത്. 

പ്ലസ്ടു പഠനം പൂര്‍ത്തിയായി നില്‍ക്കുന്നതിനിടയിലാണ് പെണ്‍കുട്ടി സോഷ്യല്‍ മീഡിയ വഴി യുവാവിനെ പരിചയപ്പെട്ടത്. പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം കുടുംബാംഗങ്ങളെ അറിയിക്കാതെ മറച്ചുവെച്ച് അലസിപ്പിച്ചു കളയാനും  ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 

അച്ഛനില്ലാത്ത പെണ്‍കുട്ടി വിവരം അവസാനം അമ്മയോട് പറയുകയായിരുന്നു. അമ്മയുടെ പരാതിയെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പൊലീസ് നടത്തിയ അന്വേഷ്ണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com