'ആ സ്വത്തിന് അവകാശി ഗുരുവായൂരപ്പന്‍'; സംഭാവന നല്‍കാനാവില്ല, പുനപ്പരിശോധനാ ഹര്‍ജി തള്ളി

ദേവസ്വത്തിന്റെ പണം മറ്റ് ആവശ്യങ്ങള്‍ക്കായി അനുവദിക്കാനാവില്ല
ഗുരുവായൂർ ക്ഷേത്രം/ ഫയല്‍ ചിത്രം
ഗുരുവായൂർ ക്ഷേത്രം/ ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ഫണ്ടില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പത്തു കോടി രൂപ സംഭാവന നല്‍കിയ നടപടി നിയമ വിരുദ്ധമാണെന്ന ഉത്തരവിനെതിരെ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി. ഫുള്‍ബെഞ്ച് ഉത്തരവില്‍ പിഴവുണ്ടെന്നു തെളിയിക്കാനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസ് അനു ശിവരാമന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി തള്ളിയത്. 

പ്രളയകാലത്തും കോവിഡ് കാലത്തുമായി 10 കോടി രൂപയാണ് ഗുരുവായൂര്‍ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നത്. ഇതിനെതിരായ കേസില്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് പുനഃപരിശോധന ഹര്‍ജി നല്‍കിയത്.

ദേവസ്വം ബോര്‍ഡ് പണം നല്‍കിയത് നിയമവിരുദ്ധമാണ്. ദേവസ്വം ആക്ട് പ്രകാരം ദേവസ്വത്തിന്റെ പണം മറ്റ് ആവശ്യങ്ങള്‍ക്കായി അനുവദിക്കാനാവില്ല. ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പന്‍ ആണ്. ട്രസ്റ്റി എന്ന നിലയില്‍ സ്വത്തുകള്‍ പരിപാലിക്കാലാണ് ദേവസ്വം ബോര്‍ഡിന്റെ ചുമതല.

ദേവസ്വം നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് മാത്രമേ ബോര്‍ഡിന് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് ദേവസ്വം നിയമത്തിന്റെ പരിധിയില്‍ വരില്ല. ഇക്കാര്യത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ദേവസ്വത്തിന് നിര്‍ദേശം നല്‍കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്നും ഫുള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com