കളിച്ചുകൊണ്ടിരിക്കെ ദേഹത്തേക്ക് വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു; അഞ്ചരവയസ്സുകാരന് ദാരുണാന്ത്യം

കഴിഞ്ഞദിവസം പെയ്ത മഴയില്‍ കുതിര്‍ന്ന ഭിത്തി, കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു
മരിച്ച റയാന്‍ ജോര്‍ജ്/ ടിവി ദൃശ്യം
മരിച്ച റയാന്‍ ജോര്‍ജ്/ ടിവി ദൃശ്യം

തൊടുപുഴ : വീടിന്റെ ഭിത്തി മറിഞ്ഞു വീണ് അഞ്ചര വയസ്സുകാരന്‍ മരിച്ചു. മുളപ്പുറം ഈന്തുങ്കല്‍ പരേതനായ ജെയ്‌സണിന്റെ മകന്‍ റയാന്‍ ജോര്‍ജ് ജെയ്‌സണ്‍ ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അപകടം ഉണ്ടായത്.

പഴയ വീടിന്റെ മേല്‍ക്കൂര പൊളിച്ചുവിറ്റിരുന്നു. എന്നാൽ ഭിത്തി പൊളിച്ചു നീക്കിയിരുന്നില്ല. കഴിഞ്ഞദിവസം പെയ്ത മഴയില്‍ കുതിര്‍ന്ന ഭിത്തി, കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ കുട്ടിയെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുളപ്പുറം അങ്കണവാടിയിലെ വിദ്യാര്‍ത്ഥിയാണ്. രേഷ്മയാണ് അമ്മ. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com