ആക്രി കച്ചവടത്തിനായി എത്തി, പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് കവര്‍ച്ച: ബംഗാള്‍ സ്വദേശി പിടിയില്‍

എല്‍ ഇ ഡി ടി വി, പൂജ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉരുളികള്‍, വിളക്കുകള്‍, കിണ്ടി, കുടങ്ങള്‍ തുടങ്ങിയവയാണ് കവര്‍ച്ച ചെയ്തത്.
പിടിയിലായ  പ്രതി
പിടിയിലായ പ്രതി

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്തിയ പ്രതി പൊലീസ് പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശി ജഹറുല്‍ ഷെയ്ക്കാണ് പിടിയിലായത്. 

കൊടുങ്ങല്ലൂര്‍ ബൈപാസിലെ പടാകുളം സിഗ്‌നലിനു സമീപം തോട്ടത്തില്‍ ആശ നാരായണന്‍ കുട്ടിയുടെ വീട്ടിലാണ് കവര്‍ച്ച നടത്തിയത്. വീടിന്റെ പുറകുവശത്തെ വാതില്‍ കുത്തി പൊളിച്ച് വീട്ടുപകരണങ്ങളാണ് കവര്‍ന്നത്.

എല്‍ ഇ ഡി ടി വി, പൂജ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉരുളികള്‍, വിളക്കുകള്‍, കിണ്ടി, കുടങ്ങള്‍ തുടങ്ങിയവയാണ് കവര്‍ച്ച ചെയ്തത്. മോഷ്ടിച്ച സാധനങ്ങള്‍ വില്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നാട്ടുകാര്‍ തടഞ്ഞു വെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ജഹറുല്‍ ഷെയ്ക്കിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മോഷണ വിവരം പുറത്തായത്. പ്രതി കൊടുങ്ങല്ലൂരില്‍ ആക്രി കച്ചവടത്തിനായി എത്തിയതാണ്.

കൊടുങ്ങല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ ബ്രിജുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com