ഭാര്യയെ കാണാനില്ലെന്ന് പരാതി; പൊലീസ് സ്റ്റേഷന് മുന്നില്‍ തീകൊളുത്തിയ യുവാവ് മരിച്ചു

ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കാനെത്തിയ ഷൈജു ഇന്നലെ ഉച്ചയോടെയാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്
ആര്യനാട് പൊലീസ് സ്‌റ്റേഷന്‍
ആര്യനാട് പൊലീസ് സ്‌റ്റേഷന്‍

തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പാലോട് സ്വദേഷി ഷൈജു (47)വാണ് മരിച്ചത്. ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കാനെത്തിയ ഷൈജു ഇന്നലെ ഉച്ചയോടെയാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. പരാതി നല്‍കിയ ശേഷം പുറത്തേക്ക് പോയ ഷൈജു കയ്യില്‍ കരുതിയിരുന്ന പെട്രോളുമായി തിരികെയെത്തി ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നു. സംഭവം കണ്ടുനിന്നവര്‍ ഓടിയെത്തി തീണയച്ച് ആശുപത്രിയിലാക്കി. എന്നാല്‍ ഗുരുതരമായി പൊള്ളലേറ്റ ഷൈജുവിനെ രക്ഷിക്കാന്‍ സാധിച്ചില്ല. 

കൊട്ടാരക്കര പുത്തൂരില്‍ റബര്‍ ടാപ്പിങ് തൊഴിലാളിയായ ഷൈജു ആര്യനാട് കോട്ടക്കകം സ്വദേശിനൊക്കപ്പമാണ് താമസിച്ചിരുന്നത്. ഇവരെ കാണാനില്ലെന്നാണ് പരാതി. നേരത്തെ പുത്തൂര്‍ പൊലീസ് സ്റ്റേഷനിലും ഇതേ പരാതി നല്‍കുകയും അവിടെയും ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച മുതല്‍  യുവതിയെ കാണാനില്ലെന്നായിരുന്നു ഷൈജുവിന്റെ പരാതി. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തിനാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നാണ് പൊലീസ് നല്‍കിയ മറുപടിയെന്ന് ഷൈജു ആരോപിച്ചിരുന്നു. ഷൈജുവിന്റെ പരാതി പരിഗണിക്കുകയും ഷൈജു നല്‍കിയ ഫോണ്‍ നമ്പറില്‍ യുവതിയെ വിളിക്കുകയും തിരുവനന്തപുരത്ത് ഹോം നഴ്‌സായി ജോലി നോക്കുകയാണെന്ന മറുപടി ലഭിക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. മെഡിക്കല്‍ കോളജ് പൊലീസിന്റെ സഹായത്തോടെ യുവതിയെ കണ്ടെത്തി കൂട്ടിക്കൊണ്ടു വന്നതായും പുത്തൂര്‍ പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com