കോഴിക്കോട്: തിരുവമ്പാടിയില്‍ 12 വയസ്സുകാരനെ ആക്രമിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു. വനപാലകര്‍ എത്തിയാണ് പന്നിയെ വെടിവച്ചത്. സമീപത്തെ വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു പന്നി.
തിരുവമ്പാടി ചേപ്പിലങ്ങോട് ആണ് ബാലനെ കാട്ടുപന്നി ആക്രമിച്ചത്.സൈക്കിളില്‍ പോവുമ്പോളായിരുന്നു കുട്ടി പന്നിയുടെ ഇടിയേറ്റു വീണത്.
കുട്ടിയുടെ ഇരു കാലുകളിലും തേറ്റ കൊണ്ട് കുത്തേറ്റു. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ