വാഗമൺ ഓഫ് റോഡ് റേസ്: ജോജു ജോർജ് 5000 രൂപ പിഴയടച്ചു

അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഇടുക്കി ആർടിഒ ഓഫിസിലാണ് പിഴയൊടുക്കിയത്.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

തൊടുപുഴ:  വാഗമൺ ഓഫ് റോഡ് റേസ് കേസിൽ നടൻ ജോജു ജോർജ് മോട്ടർ വാഹന വകുപ്പിൽ 5,000 രൂപ പിഴയടച്ചു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഇടുക്കി ആർടിഒ ഓഫിസിലാണ് പിഴയൊടുക്കിയത്. സംഭവത്തിൽ നേരത്തെ ജോജു ആർടിഒ ഓഫിസിൽ നേരിട്ടെത്തി വിശദീകരണം നൽകിയിരുന്നു.

അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ആർടിഒ ജോജുവിന് നോട്ടിസ് അയച്ചിരുന്നു. അനുമതിയില്ലെന്ന് അറിയാതെയാണ് റേസിൽ പങ്കെടുത്തതെന്നും സ്വകാര്യ എസ്റ്റേറ്റിനുള്ളിൽ ആയതിനാൽ മറ്റാർക്കും അപകടം ഉണ്ടാകുന്ന തരത്തിൽ വാഹനം ഓടിച്ചില്ലെന്നുമായിരുന്നു ജോജുവിന്റെ മൊഴി.

ഇതേ സംഭവത്തിൽ വാഗമൺ പൊലീസും ജോജുവിനെതിരെ കേസ് എടുത്തിട്ടുണ്ട്. ഇടുക്കിയില്‍ ഓഫ് റോഡ് റേസ് നിരോധിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് ലംഘിച്ചതിനാണ് നടനെതിരെ കേസെടുത്തത്. കെഎസ്‍യു ഇടുക്കി ജില്ലാ പ്രസിഡന്റാണ് ജോജുവിനെതിരെ പരാതി നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com