എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊലപ്പെടുത്തി, അമ്മ ആത്മഹത്യ ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th May 2022 06:01 PM  |  

Last Updated: 30th May 2022 07:22 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 


കാസര്‍കോട്: കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊന്ന്്  അമ്മ ജീവനൊടുക്കി. രാജപുരം ചാമുണ്ഡിക്കുന്നിലെ വിമലകുമാരി മകള്‍ രേഷ്മ എന്നിവരാണ് മരിച്ചത്. വൈകീട്ട് നാലുമണിയോടെയാണ് സംഭവം.

രേഷ്മയെ തോര്‍ത്തുപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ വീടിന്റെ ഉത്തരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. 28കാരിയായ രേഷ്മ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായിരുന്നു. അമ്മ വിമലകുമാരി നേരത്തെയും ആത്മഹത്യാശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു.

ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് പറഞ്ഞു. വിമലയുടെ സഹോദരന്റെ ഭാര്യ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

പൂപ്പാറയില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി; ആണ്‍ സുഹൃത്ത് ഉള്‍പ്പടെ നാല് പേര്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ