പൂപ്പാറയില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി; ആണ്‍ സുഹൃത്ത് ഉള്‍പ്പടെ നാല് പേര്‍ കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th May 2022 04:54 PM  |  

Last Updated: 30th May 2022 04:54 PM  |   A+A-   |  

SEXUAL ASSAULT CASE

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: ഇടുക്കി പൂപ്പാറയില്‍ ആക്രമിക്കപ്പെട്ട 15കാരി ബലാത്സംഗത്തിന് ഇരയായെന്ന് ജില്ലാ പൊലീസ് മേധാവി. സംഭവത്തില്‍ നാലുപേരെ കസ്റ്റഡിയില്‍ എടുത്തതയായും കൂടുതല്‍ പേര്‍ക്ക്‌ പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണെന്നും എസ്പി കറുപ്പുസ്വാമി പറഞ്ഞു.

പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് എസ്പി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളും ആണ്‍ സുഹൃത്തുമാണ് കസ്റ്റഡിയിലുളളത്. പ്രതികളില്‍ ഒരാള്‍ ഒളിവിലാണ്. ഇതില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. ഇവരുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയമായി പരിശോധന നടത്തുമെന്നും എസ്പി പറഞ്ഞു.

15കാരിയും ആണ്‍സുഹൃത്തും ഇന്നലെയാണ് പൂപ്പാറയിലെ തേയില തോട്ടത്തില്‍ എത്തിയത്. അതിനിടെ പ്രദേശത്തെ നാലുപേര്‍ ചേര്‍ന്ന് ആണ്‍സുഹൃത്തിനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ ആക്രമിക്കുകയുമായിരുന്നു.
സുഹൃത്തിനൊപ്പം സ്ഥലങ്ങള്‍ കാണുന്നതിനാണ് പെണ്‍കുട്ടി ശാന്തന്‍പാറയിലെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

റിസ്വാനയുടെ മരണം: ഭര്‍ത്താവ് ഷംനാസും ഭര്‍തൃപിതാവും അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ