റിസ്വാനയുടെ മരണം: ഭര്‍ത്താവ് ഷംനാസും ഭര്‍തൃപിതാവും അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th May 2022 02:28 PM  |  

Last Updated: 30th May 2022 02:28 PM  |   A+A-   |  

riswana

മരിച്ച റിസ്വാന/ ടിവി ദൃശ്യം

 

കോഴിക്കോട്: കോഴിക്കോട് വടകര അഴിയൂര്‍ സ്വദേശി റിസ്വാന (21)യുടെ മരണത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് ഷംനാസ്, ഭര്‍തൃപിതാവ് അഹമ്മദ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ആത്മഹത്യാപ്രേരണ, സ്ത്രീകള്‍ക്കെതിരായ ക്രൂരത എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

മേയ് ആദ്യവാരമാണ് വടകര അഴിയൂര്‍ സ്വദേശി റഫീഖിന്റെ മകള്‍ റിസ്വാനയെ കൈനാട്ടിയിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റിസ്വാന വീട്ടിലെ അലമാരയില്‍ തൂങ്ങിമരിച്ചെന്നായിരുന്നു ഭര്‍തൃവീട്ടുകാര്‍ പറഞ്ഞത്.

മരണവിവരം ഭര്‍തൃവീട്ടുകാര്‍ പറയാതിരുന്നതിലും ആശുപത്രിയില്‍ ഭര്‍തൃവീട്ടുകാര്‍ ഇല്ലാതിരുന്നതിലും ദുരൂഹതയുണ്ടെന്നാണ് റിസ്വാനയുടെ കുടുംബത്തിന്റെ ആരോപണം.  വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷം കഴിഞ്ഞും റിസ്വാന ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനത്തിനിരയായെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം ഒടുവില്‍ ഭാഗ്യവാന്മാര്‍ എത്തി; പത്തു കോടിയുടെ ബംപര്‍ ഡോക്ടര്‍ക്കും ബന്ധുവിനും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ