വിജയകുമാര്‍ മേനോന്‍
വിജയകുമാര്‍ മേനോന്‍

കലാനിരൂപകൻ വിജയകുമാര്‍ മേനോന്‍ അന്തരിച്ചു

വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

കൊച്ചി: എഴുത്തുകാരനും കലാനിരൂപകനുമായ വിജയകുമാര്‍ മേനോന്‍(71) അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് തൃശൂര്‍ ദയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എറണാകുളം എളമക്കരയിലെ കൃഷ്ണത്ത് പുത്തന്‍വീട്ടിലായിരുന്നു അന്ത്യം.

മലയാള ചിത്രകലാനിരൂപണശാഖയില്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയ വ്യക്തിയാണ് വിജയകുമാര്‍ മേനോന്‍. ആധുനിക കലാദര്‍ശനം, രവിവര്‍മ്മ പഠനം, ഭാരതീയ ചിത്രകല ഇരുപതാം നൂറ്റാണ്ടില്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ലോര്‍ക്ക്, അയനസ്‌കോ, ഷെനെ, ലൂയി പിരാന്തലോ തുടങ്ങിയ വിഖ്യാതരുടെ നാടകങ്ങളും വിവർത്തനം ചെയ്തിട്ടുണ്ട്. 

കേരള ലളിതകലാ അക്കാദമിയുടെ കലാഗ്രന്ഥത്തിനുള്ള അവാർഡ്, കേസരി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി എൻ.പിള്ള എൻഡോവ്മെന്റ് അവാർഡ്, സി ജെ  സ്‌മാരക പ്രസംഗസമിതി അവാർഡ്, ഡോ.സി പി മേനോൻ സ്‌മാരക പുരസ്‌കാരം, ഗുരുദർശന അവാർഡ് തുടങ്ങി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com