സാങ്കേതിക തകരാര്‍; കുവൈത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2022 09:24 PM  |  

Last Updated: 01st November 2022 09:27 PM  |   A+A-   |  

air india

പ്രതീകാത്മക ചിത്രം

 

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാങ്കേതിക തകരാര്‍ മൂലം അടിയന്തിരമായി തിരിച്ചിറക്കി. IX 394 ബോയിങ് 738 വിമാനമാണ് പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് ശേഷം കുവൈത്ത് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്.

ഉച്ചക്ക് 1.20 നു പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് 2.40 ന് തിരികെ പറന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കുകയായിരുന്നു. യാത്രമുടങ്ങിയതോടെ യാത്രക്കാര്‍ പ്രതിഷേധം ഉയര്‍ത്തി.

ഇതോടെ എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനത്തില്‍ നാട്ടിലെത്തിക്കാമെന്ന് അധികൃതര്‍ അറിയിച്ചതായി യാത്രക്കാര്‍ അറിയിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറിലധികം യാത്രക്കാരാണ് വിമാനത്തിലുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ മ്യൂസിയത്ത് യുവതിയെ ആക്രമിച്ച സംഭവം; മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫിന്റെ ഡ്രൈവര്‍ കസ്റ്റഡിയിലെന്ന് സൂചന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ