മ്യൂസിയത്ത് യുവതിയെ ആക്രമിച്ച സംഭവം; മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫിന്റെ ഡ്രൈവര്‍ കസ്റ്റഡിയിലെന്ന് സൂചന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2022 08:34 PM  |  

Last Updated: 01st November 2022 08:34 PM  |   A+A-   |  

SEXUALLY ASSAULT LADY DOCTOR IN MUSEUM

സംഭവത്തിന്റെ സിസി ടിവി ദൃശ്യവും പ്രതിയുടെ രേഖാ ചിത്രവും

 

തിരുവനന്തപുരം: മ്യൂസിയത്ത് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. മലയിന്‍കീഴ് സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സ്റ്റാഫിന്റെ ഡ്രൈവറാണ് കസ്റ്റഡിയിലെന്നാണ് സൂചന. 

കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം നേരത്തെ പൊലീസ് പുറത്തുവിട്ടിരുന്നു. 

മ്യൂസിയം വെസ്റ്റ് ഗേറ്റിന് സമീപമാണ് യുവതിക്ക് നേരെ ആക്രമണം നടന്നത്. എതിരെ നടന്നുവന്നയാള്‍ യുവതിയെ ആക്രമിക്കുകയായിരുന്നു. മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം വൈകുകയാണെന്നും യുവതി ആരോപിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം: ഫോറസ്റ്റ് വാര്‍ഡന് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ