നിയമപ്രശ്‌നങ്ങളില്‍ അഭിപ്രായം വേണ്ട; മതനേതാക്കള്‍ക്കു വഴങ്ങില്ലെന്നു ഹൈക്കോടതി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 01st November 2022 02:21 PM  |  

Last Updated: 01st November 2022 02:21 PM  |   A+A-   |  

kerala high court

ഹൈക്കോടതി/ഫയല്‍

 

കൊച്ചി: മതനേതാക്കള്‍ക്കു നിയമകാര്യങ്ങളില്‍ പരിശീലനം ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ നിയമപ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ അവരുടെ അഭിപ്രായങ്ങള്‍ക്കു വഴങ്ങില്ലെന്നും ഹൈക്കോടതി. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും കാര്യത്തില്‍ മാത്രമേ മതനേതാക്കളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാനാവൂ എന്ന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സിഎസ് ഡയസ് എന്നിവര്‍ പറഞ്ഞു.

''കോടതിയില്‍ ഉള്ളത് നിയമത്തില്‍ പരിശീലനം നേടിയവരാണ്. മതനേതാക്ക്ള്‍ക്കു നിയമകാര്യത്തില്‍ പരിശീലനമൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നിയമ പ്രശ്‌നത്തില്‍ തീരുമാനമെടുക്കുമ്പോള്‍ അവരുടെ അഭിപ്രായങ്ങള്‍ക്കു വഴങ്ങില്ല. ആചാരത്തിന്റെയും വിശ്വാസത്തിന്റെയുമൊക്കെ കാര്യത്തില്‍ അവര്‍ അഭിപ്രായം പറയട്ടെ, കോടതി പരിഗണിക്കാം''-ബെഞ്ച് പറഞ്ഞു.

വിവാഹ മോചന കേസില്‍ പുറപ്പെടുവിച്ച വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്, ഹൈക്കോടതി നിരീക്ഷണം. ഭര്‍ത്താവിന്റെ എതിര്‍പ്പ് കണക്കിലെടുക്കാതെ തന്നെ വിവാഹ മോചനം നേടാന്‍ മുസ്ലിം ഭാര്യയ്ക്ക് അവകാശമുണ്ടെന്നായിരുന്നു വിധി. വിധി പുനപ്പശോധിക്കാന്‍ കാരണമൊന്നുമില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ചീത്ത വിളിച്ചാല്‍ പ്രീതി നഷ്ടമാവില്ല; ഗവര്‍ണര്‍ നോക്കേണ്ടത് നിയമ ലംഘനം ഉണ്ടോയെന്ന്' 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ