കാന്തം ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച് ബൈക്കില്‍ 'വിലസല്‍'; കൈയോടെ പൊക്കി, വിദ്യാര്‍ഥിക്ക് 9000 രൂപ പിഴ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2022 06:07 PM  |  

Last Updated: 02nd November 2022 06:07 PM  |   A+A-   |  

BIKE

കാന്തം ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച ബൈക്ക് പിടികൂടിയപ്പോള്‍, സ്‌ക്രീന്‍ഷോട്ട്

 

കല്‍പ്പറ്റ: കാന്തം ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച് ഓടിയ ഇരുചക്ര വാഹനം പിടികൂടി. വയനാട് ചെറുകാട്ടൂരില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. വാഹന ഉടമയായ കോളേജ് വിദ്യാര്‍ഥിക്ക് 9,000 രൂപ പിഴ ചുമത്തി. 

കാന്തം ഉപയോഗിച്ച് പൂര്‍ണ്ണമായും മടക്കി വെയ്ക്കാനാകുന്ന നമ്പര്‍ പ്ലേറ്റാണ് ബൈക്കില്‍ ഘടിപ്പിച്ചത്. മൂന്ന് ദിവസത്തിനകം പുതിയ നമ്പര്‍ പ്ലേറ്റ് വെച്ചില്ലെങ്കില്‍ വാഹനത്തിന്റെ ആര്‍സി റദ്ദാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന കോളേജ് വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അടയ്ക്ക പറയ്ക്കാന്‍ കയറി; കവുങ്ങ് ഒടിഞ്ഞുവീണ് കര്‍ഷകന്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ