'മത പരിപാടിയില്‍ കോടതിയുടെ പങ്കാളിത്തം വേണ്ട'; ഗുരുവായൂരിലെ കോടതി വിളക്കില്‍ ജഡ്ജിമാര്‍ പങ്കെടുക്കേണ്ടെന്ന് ഹൈക്കോടതി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 02nd November 2022 12:47 PM  |  

Last Updated: 02nd November 2022 12:47 PM  |   A+A-   |  

Guruvayur temple

ഗുരുവായൂര്‍ ക്ഷേത്രം/ ഫയല്‍ ഫോട്ടോ

 

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ കോടതി വിളക്ക് നടത്തിപ്പില്‍ ജഡ്ജിമാരുടെ സജീവ പങ്കാളിത്തം തടഞ്ഞ് ഹൈക്കോടതി. ഇതു സംബന്ധിച്ച് തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍ തൃശൂര്‍ ജുഡീഷ്യല്‍ ജില്ലയിലെ ഓഫിസര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. 

നേരിട്ടോ അല്ലാതെയോ ജില്ലയിലെ ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ കോടതി വളക്ക് നടത്തിപ്പില്‍ പങ്കാളികളാകരുതെന്ന് കത്തില്‍ പറയുന്നു. കോടതി വിളക്ക് എന്നു വിളിക്കുന്നത് അസ്വീകാര്യമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

കോടതികള്‍ ഒരു മതത്തിന്റെ പരിപാടിയില്‍ ഭാഗമാകുന്നത് ശരിയല്ല. മതനിരപേക്ഷ സ്ഥാപനം എന്ന നിലയില്‍ ഇത് അംഗീകരിക്കാനാവില്ല. ഇതര മതസ്ഥരായവര്‍ക്ക് നിര്‍ബന്ധിതമായി ഈ ആഘോഷവുമായി സഹകരിക്കേണ്ടി വരും എന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും കത്തില്‍ പറയുന്നു. 

ചാവക്കാട് മുന്‍സിഫ് കോടതി ജീവനക്കാരാണ് ബ്രിട്ടിഷ് ഭരണകാലത്ത് ഗുരൂവായൂര്‍ ക്ഷേത്രത്തിലെ കോടതി വിളക്ക് തുടങ്ങിയത്. പിന്നീട് ചാവക്കാട് ബാര്‍ അസോസിയേഷന്‍ ചടങ്ങ് ഏറ്റെടുക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

24 രൂപയ്ക്ക് മട്ട അരി, 23 ന് പച്ചരി; അരിവണ്ടി ഇന്നു മുതൽ; 10.90 രൂപ നിരക്കിൽ സ്പെഷ്യൽ അരി നീല-വെള്ള റേഷൻ കാർഡുകാർക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ