വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയില്‍ ടോള്‍ നിരക്ക് കൂടും; അഞ്ചുശതമാനം വരെ വര്‍ധന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2022 09:10 PM  |  

Last Updated: 02nd November 2022 09:10 PM  |   A+A-   |  

toll plaza

പ്രതീകാത്മക ചിത്രം

 

പാലക്കാട്: വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയിലെ നിരക്ക് കൂടും. നാളെ മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍.

വാഹനങ്ങള്‍ക്ക് അഞ്ചുശതമാനം വരെ നിരക്ക് കൂട്ടാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. കാര്‍, ജീപ്പ്, വാന്‍ എന്നിവയ്ക്ക് ഒരു ഭാഗത്തേയ്ക്ക് 105 രൂപയാണ് പുതുക്കിയ നിരക്ക്. 

രണ്ടു ഭാഗത്തേയ്ക്കും പോകണമെങ്കില്‍ 155 രൂപ നല്‍കണം.ടോള്‍ പിരിവ് തുടങ്ങിയതിന് ശേഷം നിരക്ക് കൂട്ടുന്നത് ഇത് രണ്ടാം തവണയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ജുഡീഷ്യറിക്ക് മുകളിലാണ് എന്നാണ് ഭാവം, തന്നിലാണ് സര്‍വ അധികാരവും എന്ന ചിന്തയാണ്'; ഗവര്‍ണറെ വിമര്‍ശിച്ച് മുഖ്യമന്ത്രി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ