കാര്‍ ചരക്കുലോറിയുമായി കൂട്ടിയിടിച്ചു; എ എം ആരിഫ് എംപിക്ക് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2022 02:58 PM  |  

Last Updated: 03rd November 2022 02:58 PM  |   A+A-   |  

a m ariff

എ എം ആരിഫ്/ഫയല്‍ ചിത്രം

 

ചേര്‍ത്തല: കാറപകടത്തില്‍ സിപിഎം നേതാവും ആലപ്പുഴ എംപിയുമായ എ എം ആരിഫിന് പരിക്ക്. എംപിയുടെ കാര്‍ ചരക്കു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 

വ്യാഴാഴ്ച രാവിലെ ചേര്‍ത്തല കെ വി എം ആശുപത്രിക്കു മുന്നിലായിരുന്നു അപകടം. എംപി തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ആരിഫിനെ പുറത്തെടുത്തത്. 

പരിക്ക് സാരമുള്ളതല്ല. ആരിഫ് മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ. എംപിയെ കെവി എം ആശുപത്രിയിലേക്കു മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്; എട്ടു ജില്ലകളില്‍ യെല്ലോഅലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ