കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്; എട്ടു ജില്ലകളില്‍ യെല്ലോഅലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2022 02:01 PM  |  

Last Updated: 03rd November 2022 02:01 PM  |   A+A-   |  

kerala rain

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എട്ടു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തമിഴ്‌നാടിനും സമീപ പ്രദേശത്തിനും മുകളിലായി   ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു.

ഇതിന്റെ സ്വാധീനഫലമായി നവംബര്‍ 7 വരെയുള്ള തീയതികളില്‍ കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നല്‍ / മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

ഈ വാര്‍ത്ത കൂടി വായിക്കൂ 

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് 17കാരിയെ തട്ടിക്കൊണ്ടുപോയി; യുവസംവിധായകൻ അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ