റാ​ഗിങ് നടന്നെന്ന് പ്രിൻസിപ്പൽ; അലൻ ഷുഹൈബിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2022 06:56 AM  |  

Last Updated: 03rd November 2022 06:56 AM  |   A+A-   |  

alan_shuhaib

അലന്‍ ഷുഹൈബ്/ ഫയല്‍

 

കോഴിക്കോട്; ഒന്നാം വർഷ വിദ്യാർത്ഥിയെ റാ​ഗ് ചെയ്തെന്ന പരാതിയിൽ അലൻ ഷുഹൈബിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. റാ​ഗിങ് നടന്നതായി കോളജ് പ്രിൻസിപ്പൽ ഷീന ഷുക്കൂർ റിപ്പോർട്ട് നൽകിയിരുന്നു. റാ​ഗിങ് പരാതിയിൽ കോളജിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാവും ചോദ്യം അലനെ ചോദ്യം ചെയ്യുക. 

കണ്ണൂര്‍ സർവ്വകലാശാല പാലയാട് ക്യാമ്പസില്‍ വെച്ച് അഥിന്‍ എന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ അലന്‍ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള സംഘം റാഗ് ചെയ്തു എന്നാണ് പരാതി. എന്നാൽ തനിക്കെതിരായ റാഗിംഗ് പരാതി കെട്ടിച്ചമച്ചതാണെന്നാണ് അലൻ്റെ ആരോപണം. നേരത്തെ താൻ സാക്ഷിയായ റാഗിംഗ് പരാതി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അലൻ ആരോപിച്ചിരുന്നു. മർദ്ദിച്ചെന്ന പരാതിയിൽ അലനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. 

കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസിലെ നാലാം വർഷ എൽഎൽബി വിദ്യാർത്ഥിയാണ് അലൻ ഷുഹൈബ്. ഒന്നാം വർഷ എൽഎൽബി വിദ്യാർത്ഥിയായ അഥിൻ്റെ നേതൃത്വത്തിൽ എസ് എഫ് ഐ പ്രവർത്തകർ രണ്ടാം വർഷ വിദ്യാർത്ഥിയായ ബദ്രുദീനെ മർദ്ദിച്ചുവെന്നാരോപിച്ചാണ് പ്രശ്നങ്ങളുടെ തുടക്കം. മർദ്ദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് അലൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥി കൂട്ടായ്മ ക്യാംപസിൽ പ്രതിഷേധിച്ചു. തൊട്ടുപിന്നാലെ അലൻ ഷുഹൈബ്, ബദ്രുദ്ദീൻ എന്നിവർ മർദ്ദിച്ചു എന്ന് കാണിച്ച് അഥിൻ പൊലീസിൽ പരാതി നൽകി. ഇവർ റാഗ് ചെയ്തുവെന്നാരോപിച്ച് കോളേജ് പ്രിൻസിപ്പലിനും പരാതി നൽകി. പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജയിലിലായിരുന്ന അലന്‍ ഷുഹൈബ് ജാമ്യത്തിലിറങ്ങിയിരുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സാഹിത്യകാരൻ ടി പി രാജീവൻ അന്തരിച്ചു

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ