കാറില്‍ ചാരി നിന്നതിന് 6 വയസുകാരന് ക്രൂര മര്‍ദനം; സ്വമേധയാ കേസ് എടുക്കുമെന്ന് ബാലാവകാശ കമ്മിഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th November 2022 07:18 AM  |  

Last Updated: 04th November 2022 07:20 AM  |   A+A-   |  

child-abuse1

ഫയല്‍ ചിത്രം

 

കണ്ണൂര്‍: തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരന് ക്രൂര മര്‍ദനം. കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്ന് 10 മണിക്കൂര്‍ പിന്നിട്ടിട്ടും കേസ് എടുക്കാന്‍ പൊലീസ് തയ്യാറായില്ല. എന്നാല്‍ സംഭവത്തില്‍ സ്വമേധയാ കേസ് എടുക്കുമെന്ന് ബാലാവകാശ കമ്മിഷന്‍.

കേരളത്തില്‍ ജോലിക്കായി എത്തിയ രാജസ്ഥാന്‍ സ്വദേശികളുടെ മകന്‍ ഗണേഷനാണ് മര്‍ദനമേറ്റത്. പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദ് ആണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. 

മര്‍ദനമേറ്റ ഗണേഷന്റെ നടുവിന് സാരമായി പരിക്കേറ്റു. കുട്ടിയെ ശിഹ്ഷാദ് ചവിട്ടിതെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഓപ്പറേഷന്‍ കമല'യ്ക്ക് പിന്നില്‍ തുഷാര്‍ വെള്ളാപ്പള്ളി; ടിആര്‍എസ് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമം; ​ഗുരുതര ആരോപണവുമായി കെ ചന്ദ്രശേഖര്‍ റാവു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ