കോട്ടയം ജില്ലയില്‍ കനത്ത മഴ; മെഡിക്കല്‍ കോളജില്‍ വെള്ളം കയറി; രോഗികള്‍ ദുരിതത്തില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th November 2022 05:12 PM  |  

Last Updated: 04th November 2022 05:12 PM  |   A+A-   |  

kottayam_medical_college

വെള്ളം കയറിയ കോട്ടയം മെഡിക്കല്‍ കോളജ്‌/ടെലിവിഷന്‍ ചിത്രം

 

കോട്ടയം: കോട്ടയം ജില്ലയില്‍ കനത്ത മഴ. ശക്തമായ മഴയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളം കയറി. ഒപി വിഭാഗത്തില്‍ മുട്ടോളം വെള്ളം കയറി. രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി.

കോട്ടയം ടൗണില്‍ മണിക്കൂറുകളായി ശക്തമായ മഴയാണ് പെയ്തത്. എന്നാല്‍ ഇതുമാത്രമല്ല ആശുപത്രിയില്‍ വെള്ളം കയറാന്‍ കാരണം. ആശുപത്രിക്ക് സമീപം പുതിയ റോഡ് പണിതതിനെ തുടര്‍ന്ന് വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാത്തതിനെ തുടര്‍ന്നാണ് ആശുപത്രി പരിസരത്ത് വെള്ളം കയറിയത്. ഒപി വിഭാഗത്തില്‍ മുട്ടോളം വെള്ളം കയറിയിട്ടുണ്ട്. 

മഴയ്ക്ക് കുറച്ചുനേരമായി ശമനമുള്ളതിനാല്‍ വെള്ളം വലിയുമെന്ന പ്രതീക്ഷയിലാണ് രോഗികളും കൂട്ടിരിപ്പുകാരും. ശക്തമായ മഴ കണക്കിലെടുത്ത് കോട്ടയം ജില്ലയില്‍ കാലാവസ്ഥ വകുപ്പ ്ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വില്‍പ്പനക്ക് വെച്ചത് രണ്ടുമാസം പഴക്കമുള്ള കേരയും തിലോപ്പിയും; 200 കിലോ പിടികൂടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ