പ്രൈവറ്റ് ബസിൽ നിന്ന് ഡീസൽ മോഷ്ടിച്ചു; മിനിലോറി ഡ്രൈവറെ പൊലീസ് കയ്യോടെ പൊക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th November 2022 09:18 PM  |  

Last Updated: 04th November 2022 09:18 PM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: സ്വകാര്യ ബസിൽനിന്ന് ഡീസൽ മോഷ്ടിച്ച മിനിലോറി ഡ്രൈവർ പിടിയിൽ. മൂവാറ്റുപുഴ സ്വദേശി സാജു മോനാണ് (53) പിടിയിലായത്. മിനി ലോറിയിലേക്ക് ഡീസൽ മോഷ്ടിക്കുന്നതിനിടെ പുന്നപ്ര പൊലീസ് കയ്യോടെ സാജുവിനെ പിടികൂടുകയായിരുന്നു. 

വ്യാഴാഴ്ച പുലർച്ച 3.30ന് ദേശീയപാതയിൽ നിർത്തിയിട്ട ബസിൽനിന്നുമാണ് സാജു ഡീസല്‍ മോഷ്ടിച്ചത്. സംഭവം അതുവഴി പോയ യാത്രക്കാരന്‍റെ ശ്രദ്ധയില്‍പ്പെടുകയും ഇയാൾ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സാജു മോനെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം മരവിപ്പിച്ച് സർക്കാർ; ഉത്തരവിറക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ