സ്വന്തം വീടിന്റെ ഗൃഹപ്രവേശനത്തിന് പോകാന്‍ പൊലീസുകാരന് അവധി നല്‍കിയില്ല; റിപ്പോര്‍ട്ട് തേടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2022 07:56 AM  |  

Last Updated: 05th November 2022 07:56 AM  |   A+A-   |  

police

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: സ്വന്തം വീടിന്റെ ​ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ പൊലീസുകാരന് ലീവ് നൽകിയില്ല. കെഎപി ബറ്റാലിയന്‍ ഒന്നിലെ നെയ്യാറ്റിന്‍കര സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനാണ് അഞ്ച് വര്‍ഷമെടുത്ത് നിര്‍മിച്ച തന്റെ വീടിന്റെ ഗൃഹപ്രവേശച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. 

എന്നാൽ സംഭവം വിവാദമായതോടെ എഡിജിപി എസ്എപി ക്യാമ്പ് കമാന്‍ഡന്റിനോട് റിപ്പോര്‍ട്ട് തേടി. പരിശീലനത്തിന്റെ ചുമതലയില്‍ നിന്ന് കമാന്‍ഡിങ് ഓഫീസര്‍ ബ്രിട്ടോയെ ഒഴിവാക്കുകയും ചെയ്തു. കമാന്‍ഡോ പരിശീലനത്തിനായാണ് നെയ്യാറ്റിൻകര സ്വദേശിയായ പൊലീസുകാരൻ  എസ്എപി ക്യാമ്പിലെത്തിയത്. 

ഒക്ടോബർ 30ന് ആയിരുന്നു വീടിന്റെ ഗൃഹപ്രവേശന ചടങ്ങ്. ഇതിനായി ശനിയും ഞായറും അവധി ചോദിച്ചു. എന്നാൽ കമാന്‍ഡിങ് ഓഫീസർ അവധി അനുവദിച്ചില്ല. മറ്റു ചിലര്‍ക്ക് അവധി നല്‍കുകയും ചെയ്തു. ഒടുവില്‍ അഞ്ച് മണിക്കൂര്‍ പോയിവരാന്‍ അനുമതി നല്‍കി. എന്നാൽ  ഈ ദിവസം ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ ഫോണെടുത്തില്ല. 

തുടര്‍ന്ന് ഇദ്ദേഹത്തെ നേരിട്ടുകണ്ട് അനുമതി വാങ്ങേണ്ട അവസ്ഥയായി. ഇതോടെ ചടങ്ങുകഴിഞ്ഞാണ് വീട്ടിലെത്താനായത്. വീട്ടിലെത്തി രണ്ടു മണിക്കൂറിനകം മടങ്ങേണ്ടിയും വന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കിയേക്കും; അന്തിമ തീരുമാനം ഇന്ന് സിപിഎം സംസ്ഥാന സമിതിയില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ