ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കിയേക്കും; തീരുമാനം ഇന്ന് സിപിഎം സംസ്ഥാന സമിതിയില്‍ 

ഓർഡിനൻസ് കൊണ്ടുവന്നതിന് ശേഷം ഗവർണർ അതിൽ ഒപ്പിട്ടില്ലെങ്കിൽ നിയമസഭയിൽ ബില്ല് കൊണ്ടുവരാനും ആലോചനയുണ്ട്
എകെജി സെന്റര്‍ ഫയല്‍ ചിത്രം
എകെജി സെന്റര്‍ ഫയല്‍ ചിത്രം

തിരുവനന്തപുരം: ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള ഓർഡിനൻസ് കൊണ്ടുവരുന്ന കാര്യം ഇന്ന് സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്യും. രണ്ട് ദിവസമായാണ് സിപിഐഎം സംസ്ഥാന സമിതി യോഗം ചേരുന്നത്. ഗവർണർക്ക് എതിരെ ശക്തമായ രാഷ്ട്രീയ സമരം തുടങ്ങാനും തീരുമാനം ഉണ്ടാകും.

സർവകലാശാലകളെ പ്രതിസന്ധിയിലാക്കുന്ന ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കണമെന്ന ചർച്ചയാണ് വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉണ്ടായത്. ചാൻസലർ പദവി ഉപയോഗിച്ചാണ് സർവകലാശാല ഭരണങ്ങളിൽ ഗവർണർ അമിതമായി ഇടപെടുന്നത് എന്ന് വിലയിരുത്തി ഇതിന് തടയിടാനാണ് സിപിഎമ്മിന്റെ നീക്കം. ഓർഡിനൻസ് കൊണ്ടുവന്നതിന് ശേഷം ഗവർണർ അതിൽ ഒപ്പിട്ടില്ലെങ്കിൽ നിയമസഭയിൽ ബില്ല് കൊണ്ടുവരാനും ആലോചനയുണ്ട്. 

അതേസമയം പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതാക്കി ഉയർത്തിയതിലെ വിവാദം അവസാനിപ്പിക്കാൻ പാർട്ടിയിൽ ധാരണയായിട്ടുണ്ട്. പെൻഷൻ പ്രായം 60 ആയി ഉയർത്തിയ സംഭവത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പാർട്ടിക്ക് വിശദീകരണം നൽകി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒരു ചട്ടക്കൂട് രൂപീകരിച്ചപ്പോൾ സംഭവിച്ചതാണ് ഇതെന്നും പെൻഷൻ പ്രായം ഉയർത്തുക എന്നത് പാർട്ടി നയം അല്ലാത്തതിനാലാണ് പിൻവലിച്ചതെന്നുമാണ് മുഖ്യമന്ത്രി പാർട്ടിക്ക് നൽകിയ വിശദീകരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com