'ആര്‍എസ്‌എസിന്റെ ഉള്ളിലിരിപ്പ്‌, സുധാകരന്‍ സംഘപരിവാറിന് കുഴലൂതുന്നു'- സിപിഎം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th November 2022 08:59 PM  |  

Last Updated: 04th November 2022 08:59 PM  |   A+A-   |  

sudhakaran

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം. കെപിസിസി പ്രസിഡന്റിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കെ സുധാകരന്‍ സംഘപരിവാറിന് കുഴലൂതുകയാണെന്നും സിപിഎം കുറ്റപ്പെടുത്തി. നേരത്തെ തന്നെ ബിജെപിയുമായി രഹസ്യ ചര്‍ച്ച നടത്തിയ കെ സുധാകരനാണ്‌ ഇപ്പോള്‍ ആര്‍എസ്‌എസിന്റെ ഉള്ളിലിരിപ്പ്‌ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നും സിപിഎം ആരോപിച്ചു. 

പ്രസ്‌താവനയുടെ പൂർണ രൂപം

സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെ സുധാകരന്റെ പ്രസ്‌താവനയെ സംബന്ധിച്ച്‌ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം നിലപാട്‌ വ്യക്തമാക്കണം. ബിജെപി വിരുദ്ധ നിലപാട്‌ സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്‌ കെപിസിസി പ്രസിഡന്റ്‌ തന്നെ ഇത്തരമൊരു നിലപാട്‌ സ്വീകരിച്ച്‌ രംഗത്തിറങ്ങിയിരിക്കുന്നത്‌. നേരത്തെ തന്നെ ബിജെപിയുമായി രഹസ്യ ചര്‍ച്ച നടത്തിയ കെ സുധാകരനാണ്‌ ഇപ്പോള്‍ ആര്‍എസ്‌എസിന്റെ ഉള്ളിലിരിപ്പ്‌ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്‌.

ഭൂരിപക്ഷമുള്ള സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട്‌ എസ്‌ ആര്‍ ബൊമ്മെ കേസില്‍ ഭരണഘടനാ ബെഞ്ച്‌ പുറപ്പെടുവിച്ച വിധി പോലും മനസ്സിലാക്കാതെ സംഘപരിവാറിന്‌ കുഴലൂത്ത്‌ നടത്തുകയാണ്‌ കെപിസിസി പ്രസിഡന്റ്‌. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെ സുധാകരന്റെ പ്രസ്‌താവന സംസ്ഥാന സര്‍ക്കാരിനെതിരെ സംഘപരിവാറുമായുള്ള ഗൂഢാലോചനയുടെ തെളിവാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സെര്‍ച്ച് കമ്മിറ്റി നിയമ വിരുദ്ധം; ഗവര്‍ണര്‍ക്കെതിരെ വീണ്ടും സെനറ്റ് പ്രമേയം; പ്രതിനിധിയെ നിശ്ചയിച്ചില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ