കയറുന്നതിനിടെ വിദ്യാര്‍ത്ഥിയെ വലിച്ചു താഴെയിട്ടു; സ്വകാര്യ ബസ് കണ്ടക്ടര്‍ കസ്റ്റഡിയില്‍

വിദ്യാര്‍ത്ഥിയുടെ കൈയ്ക്ക് സാരമായി പരിക്കേറ്റു.
ചാവക്കാട് പ്രൈവറ്റ് ബസ് സ്റ്റാന്റ്
ചാവക്കാട് പ്രൈവറ്റ് ബസ് സ്റ്റാന്റ്

തൃശൂര്‍: ചാവക്കാട്ട് വിദ്യാര്‍ത്ഥി ബസില്‍ കയറുന്നതിനിടെ കണ്ടക്ടര്‍ വലിച്ച് താഴെയിട്ടതായി പരാതി. വിദ്യാര്‍ത്ഥിയുടെ കൈയ്ക്ക് സാരമായി പരിക്കേറ്റു. ചാവക്കാട് ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. ചാവക്കാട് -പൊന്നാനി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹഫീന ബസിന്റെ കണ്ടക്ടര്‍ ഉമ്മറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രദേശത്ത് സിസിടിവി ക്യാമറകളുണ്ടെങ്കില്‍ പരിശോധിക്കുമെന്നും കുട്ടിയുടെ പരിക്കുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം പരിശോധിച്ചതായും പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. സ്‌കൂളില്‍നിന്ന് തിരികെ വീട്ടിലേക്ക് പോകാന്‍ ബസ് കയറിയപ്പോള്‍ കണ്ടക്ടര്‍ തള്ളിയിട്ടതായാണ് കുട്ടി പരാതിപ്പെട്ടത്. ഇതോടെ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലാക്കി. ശനിയാഴ്ച രാവിലെയാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com