നെയ്യാറ്റിൻകരയിൽ ചീങ്കണ്ണി; കണ്ടത് കടവിൽ കുളിക്കാനിറങ്ങിയവർ; ആശങ്ക

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2022 12:49 PM  |  

Last Updated: 06th November 2022 12:49 PM  |   A+A-   |  

crocodile

ടെലിവിഷൻ ദൃശ്യം

 

തിരുവനന്തപുരം: നാട്ടുകാരെ ആശങ്കയിലാഴ്ത്തി നെയ്യാറ്റിൻകരയിൽ ചീങ്കണ്ണി. ചെങ്കല്‍ പഞ്ചായത്തിലെ കാഞ്ഞിരംമൂട്ട് കടവില്‍ കുളിക്കാനിറങ്ങിയവരാണ് ചീങ്കണ്ണിയെ കണ്ടത്. ഇതോടെയാണ് നാട്ടിൽ ഭീതി പരന്നത്. 

ചീങ്കണ്ണിയെ കണ്ടെതോടെ നെയ്യാര്‍ കടന്ന് പോകുന്ന വ്ളാത്താങ്കര, നെച്ചിയൂര്‍, വ്ളാത്താങ്കര കിഴക്ക്, കീഴ്മാകം വാര്‍ഡുകളിലെ കടവുകളില്‍ കുളിക്കുന്നതിനും വളര്‍ത്തു മൃഗങ്ങളെ കഴുകുന്നതിനും ഒരാഴ്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടവുകളിലേക്ക് ഇറങ്ങുന്ന സ്ഥലങ്ങളില്‍ വലിയ കമ്പുകള്‍കൊണ്ട് വേലി തീർത്തിരിക്കുകയാണ്.

നെയ്യാര്‍ ഡാമിന് സമീപത്ത് ഒരാഴ്ച മുൻപ് ചീങ്കണ്ണിയെ കണ്ടിരുന്നു. എന്നാല്‍ കിലോമീറ്ററുകൾക്കിപ്പുറം കാഞ്ഞിരംമൂട്ട് കടവിലും ചീങ്കണ്ണിയെ കണ്ടതോടെയാണ് നാട്ടുകാരുടെ ആശങ്ക ഇരട്ടിച്ചത്. നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്ന് വാഹനങ്ങളില്‍ മൈക്കിലൂടെയുളള മുന്നറിയിപ്പു നൽകുന്നുണ്ട്. 

റിസര്‍വോയറില്‍ നിന്ന് ചീങ്കണ്ണി എത്താനുളള സാധ്യത വനം വകുപ്പ് തള്ളി. ഒഴുക്കില്‍പെട്ട് വർഷങ്ങൾക്ക് മുൻപെത്തിയ ചീങ്കണ്ണികുഞ്ഞുങ്ങള്‍ വളര്‍ന്ന് വലുതാകാനുളള സാധ്യത വനം വകുപ്പ് പരിശോധിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'അവിടെ നിൽക്ക്, ഈ കരിക്ക് കഴിച്ച് തീരട്ടെ'- മൂന്ന് മണിക്കൂർ ​ഗതാ​ഗതം തടസപ്പെടുത്തി 'പടയപ്പയുടെ പരാക്രമം' (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ