'അവിടെ നിൽക്ക്, ഈ കരിക്ക് കഴിച്ച് തീരട്ടെ'- മൂന്ന് മണിക്കൂർ ​ഗതാ​ഗതം തടസപ്പെടുത്തി 'പടയപ്പയുടെ പരാക്രമം' (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2022 11:04 AM  |  

Last Updated: 06th November 2022 11:04 AM  |   A+A-   |  

padayappa

വീഡിയോ ദൃശ്യം

 

തൊടുപുഴ: മൂന്ന് മണിക്കൂറോളം ​ഗതാ​ഗതം തടസപ്പെടുത്തി മൂന്നാറിൽ 'പടയപ്പ'യുടെ വിളയാട്ടം. കരിക്ക് അകത്താക്കാനായി നടു റോഡിൽ പടയപ്പ നിലയുറപ്പിച്ചതോടെയാണ് മാട്ടുപ്പെട്ടി എക്കോ പോയിന്‍റിന് സമീപത്ത് ​ഗതാ​ഗതം തടസപ്പെട്ടത്. വാഹനങ്ങള്‍ അടിച്ച് തകര്‍ത്ത പടയപ്പ വില്‍പ്പനയ്ക്കായി സൂക്ഷിച്ച കരിക്കുകള്‍ അകത്താക്കിയ ശേഷമാണ് സ്ഥലം വിട്ടത്. 

മൂന്നാറിൽ ഏറ്റവും അധികം വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലമാണ് മാട്ടുപ്പെട്ടി എക്കോ പോയിന്റ്. ഇന്നലെ ഉച്ചയോടെയാണ് പടയപ്പയെന്ന് വിളിപ്പേരുള്ള ഒറ്റയാൻ എത്തിയത്. അതിനിടെ അതുവഴി കടന്നു പോയ ട്രാക്ടര്‍ ആക്രമിക്കാനും പടയപ്പ ശ്രമിച്ചു. എന്നാല്‍ അത്ഭുതകരമായാണ് ഈ വാഹനം രക്ഷപ്പെട്ടത്. 

വനപാലകരടക്കം എത്തി വളരെ പാടുപ്പെട്ടാണ് ആനയെ കാടു കയറ്റിയത്. കാട്ടാനയുടെ പരാക്രമത്തിന്‍റെ വീഡിയോ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇതാദ്യമായല്ല പടയപ്പ മൂന്നാറില്‍ നാശനഷ്ടമുണ്ടാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; കൂട്ടിൽ കെട്ടിയിട്ട ഏഴ് ആടുകളെ കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ