വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; കൂട്ടിൽ കെട്ടിയിട്ട ഏഴ് ആടുകളെ കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2022 10:02 AM  |  

Last Updated: 06th November 2022 10:02 AM  |   A+A-   |  

TIGER

പ്രതീകാത്മക ചിത്രം

 

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. ഏഴ് ആടുകളെ കടുവ കടിച്ചു കൊന്നു. മീനങ്ങാടിയിലാണ് കൂട്ടിൽ കെട്ടിയിട്ട ആടുകളെ കടുവ കൊന്നത്. 

മീനങ്ങാടി പഞ്ചായത്തിലെ ആവയലിലും കൊള​ഗപ്പാറയിലുമാണ് രണ്ട് വീടുകളിലെ ആടുകൾ കടുവയുടെ ആക്രമണത്തിന് ഇരയായത്. പുത്തൻപുരയിൽ സുരേന്ദ്രന്റെ മൂന്ന് ആടുകളും മേഴ്സി വർ​ഗീസിന്റെ നാല് ആടുകളുമാണ് ചത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അരൂരില്‍ ബൈക്ക് അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ