അരൂരില്‍ ബൈക്ക് അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2022 07:00 AM  |  

Last Updated: 06th November 2022 07:15 AM  |   A+A-   |  

bike_accident

അപകടത്തില്‍ തകര്‍ന്ന ബൈക്ക്/ ടിവി ദൃശ്യം

 

ആലപ്പുഴ: ആലപ്പുഴയിലെ അരൂരില്‍ ബൈക്ക് അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. നിര്‍ത്തിയിട്ട സ്‌കൂള്‍ ബസിന് പിറകില്‍ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. 23 വയസ്സുകാരായ അഭിജിത്ത്, ആല്‍വിന്‍, ബിജോയ് വര്‍ഗീസ് എന്നിവരാണ് മരിച്ചത്. 

പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. അഭിജിത്തും ആല്‍വിനും അരൂര്‍ മുക്കം സ്വദേശികളും ബിജോയ് ചന്തിരൂര്‍ സ്വദേശിയുമാണ്. അഭിജിത്തും ആല്‍വിനും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ബിജോയ് വര്‍ഗീസ് ഇന്നു രാവിലെയാണ് മരിച്ചത്. 

ചന്തിരൂരിലെ ബിജോയിയുടെ വീട്ടില്‍ ബന്ധുവിന്റെ ഒരു ചടങ്ങ് നടന്നിരുന്നു. ഈ ചടങ്ങില്‍ സംബന്ധിച്ചശേഷം പോകുമ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് വിവരം. ബൈക്ക് സ്‌കൂള്‍ ബസിന് അടിയിലേക്ക് ഇടിച്ചുകയറി തകര്‍ന്ന നിലയിലായിരുന്നു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ മെസിയെയും നെയ്മറെയും ഉടൻ എടുത്തുമാറ്റണം; ഫാൻസിനോട് പഞ്ചായത്ത് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ