മെസിയെയും നെയ്മറെയും ഉടൻ എടുത്തുമാറ്റണം; ഫാൻസിനോട് പഞ്ചായത്ത് 

അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെയുടെ പരാതിയിലാണ് നടപടി
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

കോഴിക്കോട്: ഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ കോഴിക്കോട് പുള്ളാവൂരിലെ ആരാധകർ സ്ഥാപിച്ച അർജന്റീനൻ താരം ലയണൽ മെസിയുടെയും ബ്രസീൽ താരം നെയ്മറുടെയും കട്ടൗട്ടുകൾ എടുത്ത് മാറ്റാൻ നിർദേശം. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെയുടെ പരാതിയിലാണ് ചാത്തമംഗലം പഞ്ചായത്ത് അധികൃതരുടെ നടപടി. ഉടൻ കട്ടൗട്ട് എടുത്ത് മാറ്റാനാണ് ഫാൻസിന് നൽകിയിരിക്കുന്ന നിർദേശം. 

മെസിയുടെയും നെയ്മറുടെയും പുഴയിലെ ഫ്ലക്സ് ബോർഡുകൾ ഏറെ ചർച്ചയായിരുന്നു. മെസിയുടെ കൂറ്റന്‍ കട്ടൗട്ടാണ് പുഴയുടെ നടുക്ക് ആദ്യം സ്ഥാപിച്ചത്. ഇത് വലിയ ശ്രദ്ധനേടിയതിന് പിന്നാലെയാണ് മെസിയുടേതിനേക്കാൾ വലുപ്പത്തിൽ നെയ്മറുടെ കട്ടൗട്ട് എത്തിയത്. മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കില്‍ നെയ്മറുടേതിന് 40 അടിയാണ് ഉയരം. രാത്രിയിൽ കാണാൻ ലൈറ്റ് അടക്കം സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇത് പുഴ മലിനപ്പെടുമെന്ന കാരണം ചൂണ്ടിക്കായാണ് ശ്രീജിത്ത് പെരുമന പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com