സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ഒന്‍പത് വരെ ചെലവഴിക്കാം, ഭര്‍ത്താവിനെ ഫോണ്‍ ചെയ്ത് ശല്യം ചെയ്യില്ല; മുദ്രപ്പത്രത്തില്‍ ഒപ്പിട്ട് വധു, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2022 09:53 AM  |  

Last Updated: 09th November 2022 09:53 AM  |   A+A-   |  

marriage

പ്രതീകാത്മക ചിത്രം

 

പാലക്കാട്: ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കുന്ന സമയം ഫോണ്‍ ചെയ്ത് ശല്യം ചെയ്യില്ലെന്ന് വധു മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുനല്‍കിയത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ശനിയാഴ്ച വിവാഹിതയായ 
കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ എസ് അര്‍ച്ചനയാണ് ഭര്‍ത്താവ്  കൊടുവായൂര്‍ മലയക്കോട് വി എസ് ഭവനില്‍ എസ് രഘുവിന്റെ സുഹൃത്തുക്കള്‍ക്ക് മുദ്രപ്പത്രത്തിലൂടെ ഉറപ്പുനല്‍കിയത്. 

വിവാഹസമ്മാനമായി വരന്റെ സുഹൃത്തുക്കള്‍ 50 രൂപയുടെ മുദ്രപ്പത്രത്തില്‍ വധുവിന്റെ അനുമതിപത്രം വാങ്ങിയശേഷം സമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. രാത്രി ഒന്‍പതുവരെ കൂട്ടുകാര്‍ക്കൊപ്പമിരിക്കുമ്പോള്‍ ഫോണ്‍ചെയ്ത് ശല്യപ്പെടുത്തില്ലെന്നതിലെ കൗതുകം കണ്ട് നിരവധിപേര്‍ പ്രചാരണമേറ്റെടുത്തു.

ഇതോടെ, വധുവിനും വരനും കൂട്ടുകാര്‍ക്കുമെല്ലാം സാമൂഹികമാധ്യമങ്ങളില്‍ ആശംസ പ്രവാഹമായി. രഘു കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. വധു ബാങ്ക് ജോലി ലഭിക്കുന്നതിന് വേണ്ടിയുള്ള പഠനത്തിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍'; നിര്‍ണായക മന്ത്രിസഭായോഗം ഇന്ന് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ